ചുരാചന്ദ്പുര്‍ ജില്ലയില്‍ കൂട്ടംചേരലുകള്‍ക്ക് വിലക്ക്
മണിപ്പൂര്‍: കലാപത്തെ തുടര്‍ന്ന് കൂട്ടംചേരലുകള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും മണിപ്പൂരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ വിലക്കേര്‍പ്പെടുത്തി. കൂടുതല്‍ അനിശ്ചിത സംഭവങ്ങളൊഴിവാക്കാന്‍ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു. ചുരാചന്ദ്പുര്‍ ജില്ലയില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി എന്‍.ബിരേന്‍സിങ് സന്ദര്‍ശിക്കാനിരിക്കെയായിരുന്നു കലാപം.
വ്യാഴാഴ്ച ഒരുസംഘം ആളുകള്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന വേദി തീയിട്ട് നശിപ്പിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഓപ്പണ്‍ ജിമ്മും സ്പോര്‍ട്‌സ് കോംപ്ലക്‌സുമാണ് തീയിട്ട് നശിപ്പിച്ചത്. ജനങ്ങളുടെ നേതൃത്വത്തില്‍ വേദിയും കസേരകളും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
പരമ്പരാഗത ഗോത്ര വിഭാഗ നേതാക്കളുടെ നേതൃത്വത്തില്‍ സംരക്ഷിത വനങ്ങളുടേയും നീര്‍ത്തടങ്ങളുടേയും സര്‍വേ നടത്തുന്നതിനെ എതിര്‍ത്തിരുന്നു. ഇവരുടെ നേതൃത്വത്തിലായിരുന്നു അക്രമണം.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനങ്ങളിലൂടെ കൂട്ടംചേരുന്നത് ഒഴിവാക്കാനാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. ഗോത്രവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ വെള്ളിയാഴ്ച ബന്ദ് ആചരിക്കുകയാണ്. മണിപ്പൂരില്‍ സര്‍ക്കാര്‍ യാതൊരുവിധ പരിഗണനയും നല്‍കാതെയാണ് പള്ളികള്‍ പൊളിച്ചതെന്നും ആരോപങ്ങളുണ്ട്