News4media TOP NEWS
ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറ് യൂൻ സൂക് യോൾ അറസ്റ്റിൽ

കാണാമറയത്ത് അരിക്കൊമ്പന്‍: പ്രതിസന്ധിയിലായി അന്വേഷണസംഘം

കാണാമറയത്ത് അരിക്കൊമ്പന്‍: പ്രതിസന്ധിയിലായി അന്വേഷണസംഘം
April 28, 2023

ചിന്നക്കനാല്‍(ഇടുക്കി): വനം വകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പുലര്‍ച്ചെ 4.30ന് ദൗത്യം ആരംഭിച്ചെങ്കിലും, ഉച്ചയ്ക്ക് 12 മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പ്രദേശത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാന്‍ ഔദ്യോഗികമായി നിര്‍ദേശം ലഭിച്ചു. നാളെ രാവിലെ വീണ്ടും ദൗത്യം തുടരുമെന്നാണ് വിവരം. അരിക്കൊമ്പനെ കണ്ടെത്താനായി കൂടുതല്‍ പേരടങ്ങുന്ന സംഘം തിരച്ചിലിറങ്ങിയെങ്കിലും അതും വിഫലമായിരുന്നു.
അരിക്കൊമ്പന്‍ ഉറക്കത്തിലാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി വനംവകുപ്പ് രംഗത്തെത്തിയിരുന്നു. രാവിലെ ദൗത്യസംഘം കണ്ടതും ചാനലുകളില്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പ്രചരിച്ചതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെയാണെന്നാണ് വനംവകുപ്പ് നല്‍കിയ വിശദീകരണം.
അരിക്കൊമ്പന്‍ ഉറക്കത്തിലാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി വനംവകുപ്പ് രംഗത്തെത്തിയിരുന്നു. രാവിലെ ദൗത്യസംഘം കണ്ടതും ചാനലുകളില്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പ്രചരിച്ചതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെയാണെന്നാണ് വനംവകുപ്പ് നല്‍കിയ വിശദീകരണം.
കാട്ടാനയായ ചക്കക്കൊമ്പന്‍ ആണെന്നാണ് വനംവകുപ്പ് നല്‍കിയ വിശദീകരണം.
കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പന്‍ നില്‍ക്കുന്നുവെന്നായിരുന്നു വിവരമെങ്കിലും, ആനക്കൂട്ടത്തിനൊപ്പമുള്ളത് ചക്കക്കൊമ്പനാണെന്ന് വനം വകുപ്പ് അറിയിക്കുകയായിരുന്നു. ഈ മേഖലയിലുള്ള മറ്റ് പ്രധാന ആനകളെയെല്ലാം കണ്ടെത്താന്‍ വനംവകുപ്പിന് സാധിച്ചെങ്കിലും, അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായില്ല. അരിക്കൊമ്പന്‍ എവിടെയെന്ന് ഇപ്പോഴും നിശ്ചയമില്ല. രാവിലെ കണ്ട കാട്ടാനക്കൂട്ടത്തില്‍ അരിക്കൊമ്പനുണ്ടെന്ന് തെറ്റിദ്ധരിച്ചിരുന്നു.
301 കോളനിക്കു സമീപമുള്ള വനപ്രദേശത്ത് ഇന്നലെ വരെ അരിക്കൊമ്പനെ കണ്ടിരുന്നു. എന്നാല്‍, ദൗത്യസംഘം കാടുകയറിയതിനു പിന്നാലെ അരിക്കൊമ്പന്‍ അപ്രത്യക്ഷനാകുകയായിരുന്നു. ഇതോടെ അരിക്കൊമ്പന്‍ ദൗത്യം തുടരുന്ന കാര്യം സംശയത്തിലായി. ഇന്നു ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസവും ശ്രമം തുടരുമെന്നു കോട്ടയം ഡിഎഫ്ഒ എന്‍.രാജേഷ് വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദൗത്യം പൂര്‍ത്തിയാകും വരെയാണ് നിയന്ത്രണം.
ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് വനംവകുപ്പ് അരിക്കൊമ്പന്‍ ദൗത്യത്തിന് തുടക്കം കുറിച്ചത്. വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ ഉള്‍പ്പെടെ 150 പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലര്‍ച്ചെ നാലേമുക്കാലോടെ കാട്ടിലേക്ക് തിരിച്ചു. ഈ സംഘം 6.20ഓടെ ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിച്ച് മയക്കുവെടി വയ്ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങി. ആറരയോടെ കുങ്കിയാനകളും രംഗത്തിറങ്ങി.
ഇതിനിടെ ഇന്നു പുലര്‍ച്ചെ മുത്തമ്മ കോളനിക്കു സമീപം അരിക്കൊമ്പനെ കണ്ടതായി വാര്‍ത്തകള്‍ പ്രചരിച്ചു. പിന്നീട് സിമന്റ് പാലം പ്രദേശത്ത് അരിക്കൊമ്പന്‍ നില്‍ക്കുന്നുവെന്നായി പ്രചാരണം. ഇതോടെ മയക്കുവെടി വയ്ക്കാന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്മാര്‍ അടങ്ങുന്ന സംഘം ബേസ് ക്യാംപില്‍ നിന്ന് പുറപ്പെടുകയും ചെയ്തു. മയക്കുവെടി വയ്ക്കാനുള്ള സംഘം സജ്ജമായെങ്കിലും അരിക്കൊമ്പന്‍ മറ്റ് ആനകള്‍ക്കൊപ്പം എത്തിയത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെയാണ്, ഇതുവരെ കണ്ടത് ചക്കക്കൊമ്പനെയാണെന്ന് വനംവകുപ്പ് അറിയിച്ചത്.

 

 

 

Related Articles
News4media
  • International
  • News
  • Pravasi

ബ്രിട്ടനിൽ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സ...

News4media
  • Kerala
  • News
  • Top News

ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ

News4media
  • Kerala
  • News
  • Top News

ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

News4media
  • Kerala
  • News
  • Top News

ഇനിയും പിടി തരാതെ കടുവ; വീണ്ടും ആടിനെ കൊന്നു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital