കരളിനെ നശിപ്പിക്കാനും ഭക്ഷണങ്ങളോ?

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. ഓട്‌സ്, പച്ചക്കറികള്‍, പച്ചിലകള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ തുടങ്ങിയവ കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതേ സമയം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കരള്‍ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ചില ഭക്ഷണവിഭവങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

 

പഞ്ചസാര

ഉയര്‍ന്ന തോതില്‍ പഞ്ചസാര ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ കരളിന് അത്ര നല്ലതല്ല. കാരണം കരള്‍ അമിതമായ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. ഈ കൊഴുപ്പ് കരള്‍ ഉള്‍പ്പെടെയുള്ള പല അവയവങ്ങളിലും അടിഞ്ഞു കൂടി രോഗസങ്കീര്‍ണതകള്‍ ഉണ്ടാക്കാം. കരളില്‍ കൊഴുപ്പടിയുന്നത് ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും.

 

ഗ്യാസ് കയറ്റിയ പാനീയങ്ങള്‍

സോഡ, കോള തുടങ്ങിയ ഗ്യാസ് കയറ്റിയ പാനീയങ്ങളും കരള്‍ നാശത്തിന് കാരണമാകാം. ഇവ നിത്യവും കഴിക്കുന്നത് കരള്‍ രോഗമുള്‍പ്പെടെ പല പ്രശ്‌നങ്ങളിലേക്കും നയിക്കാം. മധുരവും അമിതമായി അടങ്ങിയ ഇത്തരം പാനീയങ്ങള്‍ അമിത വണ്ണത്തിനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനും കാരണമാകാം.

അമിതമായ ഉപ്പ്

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കാന്‍ കാരണമാകും. ഇത് കരളിന് അത്ര നല്ലതല്ല. ചിപ്‌സ്, ഉപ്പ് ബിസ്‌കറ്റ്, ഉപ്പ് അടങ്ങിയ സ്‌നാക്‌സ് തുടങ്ങിയവയില്‍ സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും അമിതമായി അടങ്ങിയിരിക്കുന്നു. ഇത് ഫാറ്റി ലിവര്‍ രോഗത്തിനും അമിത വണ്ണത്തിനും കാരണമാകും.

 

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് ദഹിപ്പിക്കുക എന്നത് കരളിന് ആയാസമുള്ള കാര്യമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഈ പ്രോട്ടീനെ വിഘടിപ്പിക്കുകയെന്നത് കരളില്‍ അമിത സമ്മര്‍ദമുണ്ടാക്കും. കരളില്‍ പ്രോട്ടീന്‍ കെട്ടിക്കിടക്കുന്ന അവസ്ഥ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനും കാരണമാകും. അമിതമായ പ്രോട്ടീന്‍ കരളിന് പുറമേ വൃക്കകളെയും ബാധിക്കാം.

 

മദ്യം

അമിത മദ്യപാനം ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, ലിവര്‍ സിറോസിസ് പോലുള്ള പല രോഗങ്ങളിലേക്കും നയിക്കാം. കരള്‍ അര്‍ബുദത്തിനും മദ്യപാനം കാരണമാകാം.

കൊഴുപ്പ് കൂടിയ ആഹാരം

പിസ, പാസ്ത, ഫ്രഞ്ച് ഫ്രൈസ് തുടങ്ങി നമ്മുടെ രസമുകുളങ്ങളെ ആനന്ദിപ്പിക്കുന്ന പല ഫാസ്റ്റ് ഫുഡുകളും കരളിനെ നിശ്ശബ്ദം കൊല ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലും സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് ഫാറ്റുമാണ് വില്ലന്‍. ഇവയിലെ കൊഴുപ്പിനെ ദഹിപ്പിക്കാന്‍ കരളിന് അത്യധ്വാനം ചെയ്യേണ്ടി വരുന്നു. സാച്ചുറേറ്റഡ് കൊഴുപ്പ് ശരീരത്തിലെ കൊളസ്‌ട്രോള്‍ തോത് വര്‍ധിപ്പിക്കുന്നത് ഹൃദ്രോഗത്തിനും കാരണമാകാം.

 

മൈദ മാവ്

പാസ്തയും പിസ്സയും ബ്രഡും നമ്മുടെ പൊറോട്ടയുമെല്ലാം ഉണ്ടാക്കുന്നത് മൈദമാവില്‍ നിന്നാണ്. മൈദ പഞ്ചസാരയായും പിന്നീട് കൊഴുപ്പായും മാറ്റപ്പെടുന്ന ഭക്ഷണമാണ്. ഇതിനാല്‍ ഇത് കരളിന് അപകടം വരുത്തും. ഫാറ്റി ലിവര്‍ രോഗമുള്‍പ്പെടെയുള്ള രോഗസങ്കീര്‍ണതകള്‍ക്ക് മൈദയുടെ നിത്യവുമുള്ള ഉപയോഗം കാരണമാകാം.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

ന്യൂയോർക്കിൽ ഡപ്യൂട്ടി കമ്മീഷണറായി മലയാളി; ഇടുക്കി ഇരട്ടയാർ സ്വദേശി ഇനി യുഎസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനത്തിന്റെ അമരത്ത്

അമേരിക്കയിലെ ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിലെ ഡെപ്യൂട്ടി കമ്മീഷനറായി ഇടുക്കി സ്വദേശി...

25.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ കോട്ടയത്ത്...

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന...

ഹർത്താൽ തുടങ്ങി… കെണിയൊരുക്കി വനംവകുപ്പ്; പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി ഇന്നും തെരച്ചിൽ

മാനന്തവാടി: വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടിയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറു...

പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത് താഴെ നിന്നിരുന്ന കൗമാരക്കാരൻ്റെ തലയിലേക്ക്; സംഭവം കോട്ടയത്ത്

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് പതിനേഴുകാരന് പരുക്കേറ്റു. കോട്ടയം...

മൗറീഷ്യസ് ഇനം മാത്രം എന്നും കൃഷി ചെയ്തു കഴിഞ്ഞാൽ മതിയോ? പൈനാപ്പിൾ കൃഷിക്കും മാറ്റങ്ങൾ വേണ്ടേ…കർഷകർ ചോദിക്കുന്നു; കൃത്യമായി വളമെങ്കിലും കിട്ടിയിരുന്നെങ്കിൽ…

മറ്റെല്ലാ പഴവർ​ഗങ്ങൾക്കും പച്ചക്കറികൾക്കും നമ്മൾ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോൾ കേരളത്തിന് വരുമാനമുണ്ടാക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img