തിരുവനന്തപുരം: കൈ വെക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിര്‍ബന്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കമ്മീഷന്‍ കൊടുത്താല്‍ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയന്‍ അധഃപതിച്ചിട്ട് കാലം കുറെയായെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് സുധാകരന്റെ വിമര്‍ശനം.
അവസരം കിട്ടിയാല്‍ കേരളത്തെ മുഴുവനായി അളന്നു വില്‍ക്കാനും മടിയില്ലാത്ത വെറും കച്ചവടക്കാരന്‍ ആണ് പിണറായി വിജയന്‍. എഐ ക്യാമറ ഇടപാടുകളും അന്വേഷിച്ചു ചെന്നാല്‍ ‘ഹോണറബിള്‍’ കുടുംബത്തില്‍ തന്നെ ചെന്നു നില്‍ക്കുമെന്ന് രാഷ്ട്രീയ കേരളം സംശയിക്കുന്നുണ്ട്.
കമ്മീഷന്‍ കൊടുത്താല്‍ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയന്‍ അധഃപതിച്ചിട്ട് കാലം കുറേയായി. അവസരം കിട്ടിയാല്‍ കേരളത്തെ മുഴുവനായി അളന്നു വില്‍ക്കാനും മടിയില്ലാത്ത വെറും കച്ചവടക്കാരന്‍ ആണ് പിണറായി വിജയന്‍. എഐ ക്യാമറ ഇടപാടുകളും അന്വേഷിച്ചു ചെന്നാല്‍ ‘ഹോണറബിള്‍’ കുടുംബത്തില്‍ തന്നെ ചെന്നു നില്‍ക്കുമെന്ന് രാഷ്ട്രീയ കേരളം സംശയിക്കുന്നുണ്ട്.