ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: വാഹനപരിശോധന കാര്യക്ഷമമായി നടത്താത്ത മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത കമ്മിഷണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. വാഹനങ്ങള്‍ പരിശോധിച്ച് ഒരു മാസം 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്താത്ത ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടിസ്. ഗതാഗത നിയമങ്ങള്‍ കര്‍ശമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ക്ക് മാസം ടാര്‍ഗറ്റ് നിശ്ചയിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുന്നത് പതിവ് നടപടിക്രമമാണ്. 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പല ഉദ്യോഗസ്ഥരും പാലിക്കാറില്ല.
ചിലര്‍ ചെക്‌പോസ്റ്റ് ഡ്യൂട്ടി അടക്കമുള്ള മറ്റ് ഡ്യൂട്ടികളിലായിരിക്കും. എല്ലാ മാസവും പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ കാരണം ബോധിപ്പിക്കുന്നതോടെ സാധാരണയായി നടപടി അവസാനിപ്പിക്കും. ഗുരുതരമായ വീഴ്ച കണ്ടെത്തിയാല്‍ വകുപ്പുതല നടപടികളിലേക്ക് കടക്കും.
നാലായിരത്തില്‍ അധികം പേരാണ് ഒരു വര്‍ഷം കേരളത്തില്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന പരിശോധന നടത്താനും ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനും ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. റോഡുകളിലെ ബ്ലാക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തി. ഇവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

 

 

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

കൊല്ലം കോർപ്പറേഷൻ ഭരണം; മാറികൊടുക്കാൻ തയ്യാറാവാതെ മേയർ; സി.പി.എമ്മിനെതിരെ വിമർശനവുമായി സി.പി.ഐ

കൊല്ലം: കൊല്ലത്ത് സിപിഎം – സിപിഐ തർക്കം. കോർപ്പറേഷനിലെ മേയർ പദവി...

പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത് താഴെ നിന്നിരുന്ന കൗമാരക്കാരൻ്റെ തലയിലേക്ക്; സംഭവം കോട്ടയത്ത്

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് പതിനേഴുകാരന് പരുക്കേറ്റു. കോട്ടയം...

ഏലത്തോട്ടത്തിൽ ശിഖരം മുറിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

ഇടുക്കി ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ...

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img