ലാഹോര്‍: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭാര്യ ബുഷ്റ ബീവിയും തമ്മിലുള്ള നിക്കാഹ് ഇസ്ലാമിക വിരുദ്ധമായിരുന്നുവെന്ന് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച മതപണ്ഡിതന്. വിവാഹം നടന്നപ്പോള്‍ ബുഷ്റ ഇദ്ദയിലായിരുന്നു എന്നും അതിനാല്‍ ഇമ്രാനുമായുള്ള വിവാഹം ശരിയത്തിന് വിരുദ്ധമാണെന്നും മുഫ്തി മുഹമ്മദ് സയ്യിദ് പാക് സിവില്‍ കോടതിയെ അറിയിച്ചു. ഇമ്രാന് ഖാന്റെ വിവാഹത്തിന്റെ സാധുത ചോദ്യംചെയ്തുകൊണ്ട് നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു പണ്ഡിതന്റെ തുറന്നുപറച്ചില്‍.
2017 നവംബറിലാണ് ബുഷ്റ ബീവി ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തുന്നത്. ഇസ്ലാമിക നിയമപ്രകാരം വിവാഹ മോചിതയായ സ്ത്രീയ്ക്ക് 89 ദിവസം ഇദ്ദാ കാലയളവാണ്. എന്നാല്‍ ഇത് 2018 ജനുവരിയില്‍ ഇദ്ദാ കാലയളവ് അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഇമ്രാനും ബുഷ്റയും തമ്മിലുള്ള നിക്കാഹ് നടന്നു. അതിനാല്‍ ഈ വിവാഹ ബന്ധം ഇസ്ലാമിക വിരുദ്ധമെന്നാണ് മത പണ്ഡിതന്റെ വാദം.
ഇമ്രാന്റെ മൂന്നാം ഭാര്യയാണ് ബുഷ്റ ബീവി. 1995 ല്‍ ഇംഗ്ലീഷ് ടെലിവിഷന്‍ അവതാരക ജെമീമ ഗോള്‍ഡ്സ്മിത്തിനെ വിവാഹം ചെയ്തെങ്കിലും 2004ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. പാകിസ്താനി മാദ്ധ്യമ പ്രവര്‍ത്തക രഹം ഖാനായിരുന്നു ഇമ്രാന്റെ രണ്ടാം ഭാര്യ. ഇരുവരും 2015ല്‍ വിവാഹിതരാകുകയും അതേ വര്‍ഷംതന്നെ വേര്‍പിരിയുകയും ചെയ്തു.