News4media TOP NEWS
ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരണം; യുവാക്കൾക്ക് മുട്ടൻ പണി കൊടുത്ത് എംവിഡി മലയാളി യുവാവിന്റെ കസ്റ്റഡി മരണം; മംഗളൂരുവില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ എരുമേലിയിൽ എ.ടി.എം. കൗണ്ടർ തകർത്ത് കാട്ടുപന്നി; പണം എടുക്കാൻ എത്തിയയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ കാണാം ഇന്ന് നിശ​ബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിം​ഗ് ബൂത്തിലേക്ക്

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയുടെ ആധിപത്യം കുറയ്ക്കണം: കേന്ദ്രം

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയുടെ ആധിപത്യം കുറയ്ക്കണം: കേന്ദ്രം
April 26, 2023

ന്യൂഡല്‍ഹി: ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിലേക്ക് (ഒഎന്‍ഡിസി) എല്ലാ വന്‍കിട ചെറുകിട കച്ചവടക്കാരെയും ക്ഷണിച്ച് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്‍മാര്‍ക്കു ബദലായാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) അവതരിപ്പിച്ചത്.
ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്‌ഫോമും കേന്ദ്രീകരിച്ചു നില്‍ക്കുന്ന നിലവിലെ ഇ-കൊമേഴ്‌സ് രംഗത്തെ പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎന്‍ഡിസി ചെയ്യുന്നത്.
ആമസോണ്‍ പോലെ മറ്റൊരു പ്ലാറ്റ്‌ഫോം എന്നതിനു പകരം പേയ്‌മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) പോലൊരു സംവിധാനമാണ് ഒഎന്‍ഡിസി കൊണ്ടുദ്ദേശിക്കുന്നത്. അതായത് ഗൂഗിള്‍ പേ, പേടിഎം, ഭീം, ഫോണ്‍പേ എന്നിങ്ങനെ തരംതിരിവില്ലാതെ യുപിഐ വഴി പേയ്‌മെന്റ് നടത്തുന്നത് പോലെ ഉല്പന്നങ്ങള്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.
വലിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കച്ചവടക്കാരെ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ചെറുകിട ചില്ലറ വ്യാപാരികള്‍ക്ക് ഇ-കൊമേഴ്സ് മാധ്യമത്തിലൂടെ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനും ഈ മേഖലയിലെ ഭീമന്‍മാരുടെ ആധിപത്യം കുറയ്ക്കാനുമാകും.
ഒഎന്‍ഡിസി സേവനം ഉപയോഗിക്കാന്‍ പ്രത്യേക ആപ്പുണ്ടാകില്ല എന്നാണ് സൂചന. വിവിധ ആപ്പുകളില്‍ പകരം യുപിഐ സേവനം ലഭ്യമെന്ന പോലെ പലതിലും ഒഎന്‍ഡിസി ലഭ്യമാകും. വമ്പന്‍ പ്ലാറ്റ്‌ഫോമുകളില്‍ ചില സെല്ലര്‍മാര്‍ നേരിടുന്ന വിവേചനം ഒഎന്‍ഡിസിയിലുണ്ടാകില്ലെന്നതും ശ്രദ്ധേയമാണ്.
വ്യാപാര – വിപണന മേഖലയിലെ അടിസ്ഥാനവികസനം ഉള്‍പ്പെടെയുള്ളവയ്ക്കാണ് ഒഎന്‍ഡിസി നേതൃത്വം നല്‍കുന്നത്. ഇ-കൊമേഴ്‌സ് വ്യാപാരത്തിന്റെ മറവില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുക കൂടിയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.

Related Articles
News4media
  • India
  • Technology
  • Top News

ഇതുവരെ കണ്ടതൊന്നുമല്ല, സൈബർ തട്ടിപ്പിന്റെ സ്വഭാവത്തിൽ വന്നിരിക്കുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക; അതീവ ...

News4media
  • India
  • News
  • Technology
  • Top News

ബിഎസ്എൻഎൽ അടിമുടി മാറ്റത്തിനൊരുങ്ങി ; പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ചു

News4media
  • Technology

85 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതായി വാട്സാപ്പ്; 1,658,000 അക്കൗണ്ടുകള്‍ നിരോധിച...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]