അപൂര്‍ണ്ണത പൂര്‍ണ്ണതയാക്കിയ പണിതീരാ ക്ഷേത്രം

 

ക്ഷേത്രങ്ങള്‍ ഭാരതത്തിന്റെ മുഖമുദ്രയാണ്. ഭക്തിയുടെ പാരമ്യതയില്‍ ഭക്തര്‍ സ്വയം സമര്‍പ്പിക്കുന്ന ആരാധനാ കേന്ദ്രങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ കഥ മറ്റൊന്നാകുമായിരുന്നു. വ്യത്യസ്തങ്ങളായ ഒട്ടേറ ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടില്‍. നിര്‍മ്മാണത്തിലെ വൈവിധ്യം കൊണ്ടും പ്രതിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും ഒക്കെ മറ്റുള്ളവയില്‍ നിന്നും മാറി നില്‍ക്കുന്ന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ ഭോജേശ്വര ക്ഷേത്രം. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാത്ത ഈ അപൂര്‍വ്വ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം.
ഐതീഹ്യങ്ങളും കണക്കുകളും അനുസരിച്ച് ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭോജേശ്വര ക്ഷേത്രത്തിന്റെ പണി ആരംഭിച്ചുവെങ്കിലും ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.
നിര്‍മ്മാണം പാതി വഴിയില്‍ മുടങ്ങിയെങ്കിലും ആ അപൂര്‍ണ്ണതയാണ് ക്ഷേത്രത്തിന്റെ പൂര്‍ണ്ണതയായി കണക്കാക്കുന്നത്.
മധ്യപ്രദേശിലെ ഭോജ്പ്പൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടം ഭരിച്ചിരുന്ന ഭോജ് രാജാവിന്റ കാലത്ത് നിര്‍മ്മിച്ചതിനാലാണ് ക്ഷേത്രത്തിന് ഈ പേര് ലഭിക്കുന്നത്.
ക്ഷേത്രനിര്‍മ്മാണം പാതിവഴിയിലാണെങ്കിലും ഇവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള ശിവലിംഗങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത്. 18 അടി ഉയരവും 7.5 അടി വിസ്തൃതിയുമുള്ള ഈ ശിവലിംഗം ഒറ്റക്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും നിര്‍മ്മിച്ച അത്രയും ഭാഗങ്ങള്‍ ഇപ്പോഴും ഒരു വിസ്മയമായിട്ടാണ് നിലകൊള്ളുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന നിര്‍മ്മിതികളിലൊന്നായി മാറിയേനെ എന്ന് നിസംശയം പറയാം. നിര്‍മ്മിച്ചയത്രയും ഭാഗങ്ങള്‍ കരിങ്കല്ലിലാണ് ഇവിടെ തീര്‍ത്തിരിക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ വാസ്തു വിദ്യയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നമ്മുടെ ശില്പികള്‍ക്കുണ്ടായിരുന്ന കഴിവ് വെളിപ്പെടുത്തുന്ന ഒന്നാണിത്. കൂടാതെ ക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകളും കാണാന്‍ സാധിക്കും.
മുന്‍പ് സൂചിപ്പിച്ചതുപോലെ പൂര്‍ത്തിയായിരുന്നുവെങ്കില്‍ ഇന്ത്യന്‍ വാസ്തുവിദ്യയുടെ അടയാളമായി മാറേണ്ടിയിരുന്ന ഈ ക്ഷേത്രത്തിന്റെ മകുടത്തിന്റെ അവിടെ വരെ ചെരിഞ്ഞ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ ധാരാളമുണ്ടെങ്കിലും എടുത്തു പറയേണ്ട ഒന്നാണ് പുറംഭിത്തിയുടെ അഭാവം. ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് പുറംഭിത്തിയില്ലാതെയാണ്.
നിര്‍മ്മാണത്തിലെ പ്രത്യേകത കൊണ്ടും കൂറ്റന്‍ ശിവലിംഗത്തിന്റെ സാന്നിധ്യം കൊണ്ടും കിഴക്കിന്റെ സോമനാഥ് എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
11-ാം നൂറ്റാണ്ട് മുതല്‍ 13-ാം നൂറ്റാണ്ട് വരെയുള്ള വാസ്തുവിദ്യയാണ് ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇവിടുത്തെ കൊട്ടുപണികള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. കൊത്തുപണി ചെയ്ത മകുടവും ശില്പങ്ങളും വാതിലും ശ്രീകോവിലുമൊക്കെ ഏറെ ആകര്‍ഷകമായ കാഴ്ചകളാണ്. ക്ഷേത്രനിര്‍മ്മാണത്തിനായി കല്ലുകളെടുത്തിരുന്ന പാറമടകള്‍ ഇന്നും ഭോജേശ്വറില്‍ കാണാന്‍ സാധിക്കും. ക്ഷേത്രത്തിന്റെ ഘടനയും ആകൃതിയും രൂപങ്ങളും വിശദീകരിക്കുന്ന ധാരാളം കൊത്തുപണികളും അടയാളങ്ങളും ഇന്നും ഇവിടുത്തെ കല്ലുകളില്‍ കാണാം. ഭോജേശ്വര ക്ഷേത്രത്തിന്റെ എതിര്‍വശത്തായി പാര്‍വ്വതിയുടെ ഗുഹ എന്ന പേരില്‍ ഒരു ഗുഹ കാണാന്‍ സാധിക്കും. കല്ലുകൊണ്ടുണ്ടാക്കിയ ഈ ഗുഹയുടെ ഉള്ളില്‍ 11-ാം നൂറ്റാണ്ടിലെ ശില്പങ്ങള്‍ കാണാന്‍ സാധിക്കും.
ആര്‍ക്കിയേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ 2006 മുതല്‍ ഈ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ ക്ഷേത്രത്തെക്കുറിച്ച് കേള്‍ക്കുന്ന ആര്‍ക്കും ആദ്യം മനസ്സില്‍ ഉയരുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് എന്ന്. നിരവധി ശാസ്ത്രകാരന്‍മാര്‍ ഇതിന് ഉത്തരം നല്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.
യുദ്ധമോ പ്രകൃതി ദുരന്തങ്ങളോ നിര്‍മ്മാണ വസ്തുക്കളുടെ ലഭ്യതക്കുറവോ ആണ് ഇതിന് കാരണമെന്നാണ് നിഗമനം.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തി; കർഷകനെ ചവിട്ടിക്കൂട്ടി കാട്ടാന; സംഭവം പാലക്കാട്

പാലക്കാട്: വാളയാറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ കർഷകനെ ആന ചവിട്ടി. വാളയാർ സ്വദേശി...

25.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ കോട്ടയത്ത്...

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും വേണ്ട; നിര്‍ദേശവുമായി ഡിജിപി

ഘോഷയാത്രകളും മറ്റും റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവഴി തടസ്സപ്പെടുത്തിയുള്ള...

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന...

കെപിസിസി പ്രസിഡന്റ് സ്ഥാനം; കെ സുധാകരന് ആശ്വാസം

നേതൃമാറ്റ ചർച്ചകളെ കുറിച്ച് കെ സുധാകരന്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു തിരുവനന്തപുരം: കെപിസിസി...

മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറുടെ കരണത്തടിച്ച് രോഗി; മൂക്കിന് ക്ഷതം, ചോര വാർന്നു

ഇന്നലെ രാത്രിയോടെയാണ് നവാസിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത് തിരുവനന്തപുരം: ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് നേരെ...
spot_img

Related Articles

Popular Categories

spot_imgspot_img